അ‍ഞ്ച് മാസത്തിനിടെ ആദ്യം; പൊതുപരിപാടിയിൽ പങ്കെടുത്ത്‌ കിം ജോൻ ഉന്നിന്റെ ഭാര്യ

single-img
2 February 2022

കഴിഞ്ഞ അ‍ഞ്ച് മാസത്തിനിടെ ഇതാദ്യമായി പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെട്ട് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോൻ ഉന്നിന്റെ ഭാര്യ റി സോൾ ജു. കൊവി‍ഡ് വൈറസ് വ്യാപനത്തെ തുട‍ർന്ന് രാജ്യത്തിന്റെ നേതാക്കളും കുടുംബവും പൊതുപരിപാടികളിൽ നിന്നും പൂർണ്ണമായും വിട്ട് നിൽക്കുകയായിരുന്നു. ഇപ്പോൾ ചാന്ദ പുതുവത്സര ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ പങ്കെടുക്കാനാണ് ഇരുവരുമെത്തിയത്.

കൊറിയൻ തലസ്ഥാനമായ പ്യോങ്‌യാങ്ങിലെ മാൻസുഡേ ആർട്ട് തിയേറ്ററിൽ നടന്ന കലാപരിപാടികൾ ആസ്വദിക്കാനാണ് രണ്ടുപേരും ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു. നേരത്തേ 2021 സെപ്തംബർ 9ന് കിമ്മിന്റെ അന്തരിച്ച മുത്തച്ഛന്റെയും പിതാവിന്റെയും എംബാം ചെയ്ത മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന കുംസുസൻ കൊട്ടാരം സന്ദർശിച്ചതായിരുന്നു റി സോൾ ജു പങ്കെടുത്ത അവസാന പൊതുപരിപാടി.

പരിപാടി കാണാൻ കിമ്മും ഭാര്യയും എത്തിയപ്പോൾ പശ്ചാത്തലത്തിൽ ഹുറേ വിളികൾ മുഴങ്ങിയെന്നും ദമ്പതികൾ കലാകരാന്മാ‍ക്ക് ഹസ്തദാനം നൽകുകയും അവ‍ർക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തതായും വാ‍ർത്താ ഏജൻസി റിപ്പോ‍ർട്ട് ചെയ്യുന്നു.