സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം ഒരു കോടിയും കടന്ന് പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനല്‍

single-img
2 February 2022

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂട്യൂബ് ചാനളിൽ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം ഒരു കോടി കടന്നു. ഇതോടുകൂടി യുട്യൂബ് ചാനല്‍ പ്ലാറ്റ്‌ഫോമില്‍ ഏറ്റവും കൂടുതല്‍ സബ്‌ക്രൈബേഴ്‌സുള്ള ലോക നേതാക്കളില്‍ ഒരാളായി പ്രധാനമന്ത്രിമാറി. നേരത്തെ 2007ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് നരേന്ദ്ര മോദി ആദ്യമായി യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്.

ബോളിവുഡ് സൂപ്പർ താരമായ അക്ഷയ്കുമാര്‍ മോദിയുമായി നടത്തിയ അഭിമുഖം, രാജ്യത്ത് കൊവിഡ് പടരുന്നത് ഒഴിവാക്കാന്‍ നടത്തേണ്ട നടപടികള്‍ സംബന്ധിച്ച വീഡിയോ എന്നിവ ഇതിനോടകം ലക്ഷകണക്കിന് ആളുകൾ കണ്ടിട്ടുണ്ട്.സ്വന്തം ചാനലിന് പുറമെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന വീഡിയോകള്‍ പങ്കുവെയ്ക്കുന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഒദ്യോഗിക യുട്യൂബ് ചാനലും പ്രധാനമന്ത്രിയുടെ പേരിലുണ്ട്.

നിലവിൽ യുട്യൂബില്‍ അക്കൗണ്ടുള്ള മറ്റ് പ്രമുഖ ഇന്ത്യന്‍ രാഷ്ട്രീയനേതാക്കള്‍ രാഹുല്‍ഗാന്ധി ( 25ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ്), കോണ്‍ഗ്രസ് നേതാവ് ശശിതരൂര്‍( 4.30 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ), തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍(2.12ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ്) എന്നിവരാണ്.