ഗാനഗന്ധർവൻ കെ ജെ യേശുദാസിന് ഇന്ന് 82ാം പിറന്നാൾ

single-img
10 January 2022

മലയാളികളുടെ സ്വന്തം ഗാനഗന്ധർവൻ കെ ജെ യേശുദാസിന് ഇന്ന് 82ാം പിറന്നാൾ. ജന്മദിനത്തിൽ യുവതലമുറയിലെ 82 ഗായകർ ഇന്ന് തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ 82 ഗാനങ്ങൾ ആലപിച്ച് ഗാനാഞ്ജലി നടത്തും. കോവിഡ് വൈറസ് വ്യാപന ഭീഷണിമൂലം എല്ലാ വർഷവും നടത്തിവന്നിരുന്ന പിറന്നാൾ ദിനത്തിലെ കൊല്ലൂർ മൂകാംബികാ ക്ഷേത്ര ദർശനം ഇത്തവണയും യേശുദാസ് ഒഴിവാക്കി.

നിലവിൽ അമേരിക്കയിലാണ് യേശുദാസ് ഉള്ളത്. 1940 ജനുവരി പത്തിനായിരുന്നു അദ്ദേഹം ജനിച്ചത്‌. ജന്മദിനത്തിൽ മൂകാംബികയിലെത്താതെ തുടർ‌ച്ചയായ രണ്ടാം വർഷമാണ് ഇത് യേശുദാസിന്. പകരം അദ്ദേഹത്തിനായി പ്രാർത്ഥനയുമായി സുഹൃത്തുക്കൾ ക്ഷേത്ര സന്നിധിയിലെത്തി. അമേരിക്കയിലുള്ള യേശുദാസ്, ഒമിക്രോൺ ഭീഷണി നിലനിൽക്കുന്നതിനാൽ യാത്ര റദ്ദാക്കുകയായിരുന്നു. കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായുള്ള പിറന്നാൾദിന ക്ഷേത്രദർശനമാണ് തുടർച്ചയായി രണ്ടാം വർഷവും മുടങ്ങുന്നത്.