കോവളത്ത് നടന്നത് തികച്ചും ഒറ്റപ്പെട്ട സംഭവം; മദ്യം ഒഴുക്കിക്കളയേണ്ടിവന്ന സ്വീഡിഷ് പൗരനെ നേരിൽ കണ്ട് മന്ത്രി വി ശിവന്‍കുട്ടി

single-img
1 January 2022

തിരുവനന്തപുരത്ത് പോലീസ് പരിശോധനയെ തുടർന്ന് വിദേശിക്ക് മദ്യം റോഡില്‍ ഒഴുക്കികളയേണ്ടി വന്ന സംഭവത്തില്‍ ഇടപെട്ട് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇന്ന് പോലീസ് നടപടിയിൽ മദ്യം ഒഴുക്കിക്കളയേണ്ടിവന്ന സ്വീഡിഷ് പൗരന്‍ മന്ത്രി വി ശിവന്‍കുട്ടിയെ കണ്ടു.

വിഷയത്തിൽ ഇതുവരെ സര്‍ക്കാര്‍ എടുത്ത നടപടികളെക്കുറിച്ചും ഉത്തരവാദിയായ ഗ്രേഡ് എസ്ഐയെ സസ്‌പെന്‍ഡ് ചെയ്തതിനെക്കുറിച്ചും മന്ത്രി സ്റ്റീവനെ അറിയിക്കുകയും ചെയ്തു. കേരളത്തിലെ പൊലീസ് വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാരിനെ അള്ളുവയ്ക്കാന്‍ പൊലീസിലെ ചിലര്‍ ശ്രമിക്കുന്നുവെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവന ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.

അതേപോലെ തന്നെ, കഴിഞ്ഞ ദിവസം കോവളത്ത് നടന്നത് തികച്ചും ഒറ്റപ്പെട്ട സംഭവമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇന്നലെ തന്നെ കോവളത്ത് സ്വീഡിഷ് പൗരനായ സ്റ്റീവന്‍ ആസ്ബര്‍ഗിനെ മദ്യവുമായി പോകുമ്പോള്‍ പൊലീസ് തടഞ്ഞ സംഭവത്തില്‍ മുഖ്യമന്ത്രി സംസ്ഥാന പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. തുടർന്ന് അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിക്ക് നിര്‍ദേശം നൽകുകയും ചെയ്തു.