കേരളത്തിൽ ഹോട്ടലുകളുടെ ഭക്ഷണ വില നിയന്ത്രിക്കും: മന്ത്രി ജി ആർ അനിൽ

single-img
31 December 2021

കേരളത്തിൽ ഹോട്ടലുകളുടെ ഭക്ഷണ വില നിയന്ത്രിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍. ഹോട്ടലുകളിലെ ഭക്ഷണവില തുടർച്ചയായി വര്‍ധിക്കുന്നത് സാധാരണക്കാരെ ബുദ്ധിമുട്ടിപ്പിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

നിലവിലുള്ള മാനദണ്ഡങ്ങളെല്ലാം അവഗണിച്ചുകൊണ്ട് ഹോട്ടലില്‍ ഭക്ഷണത്തിന്റെ വില ദൈനംദിനം വര്‍ധിപ്പിക്കുന്നതിനെതിരെ പൊതുജനങ്ങളില്‍ നിന്നും സര്‍ക്കാരിന് പരാതി ലഭിച്ചിട്ടുണ്ട്. സമാനമായ സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.