ഷാൻ വധക്കേസ്; ആർഎസ്എസ് ജില്ലാ പ്രചാരക് അറസ്റ്റിൽ; പിടിയിലായത് മലപ്പുറം സ്വദേശി

single-img
27 December 2021

ആലപ്പുഴയിലെ ഷാൻ വധക്കേസിൽ ആർഎസ്എസ് ജില്ലാ പ്രചാരകൻ അറസ്റ്റിൽ. മലപ്പുറം സ്വദേശി അനീഷാണ് ഇന്ന് അറസ്റ്റിലായത്. ഇതോടുകൂടി ഷാൻ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. ആലുവ ജില്ലാ പ്രചാരകനാണ് ഇയാൾ.

ആലപ്പുഴയിലെ എസ്‍ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ ആർഎസ്എസ് നേതാക്കന്മാർക്ക് ആലുവ കാര്യാലയത്തിൽ ഒളിത്താവളമൊരുക്കിയതിനാണ് ജില്ലാ പ്രചാരകനെ അറസ്റ്റ് ചെയ്തത്. എസ്‍ഡിപിഐ നേതാവ് ഷാൻ്റെ കൊലപാതകം ആർഎസ്എസ് നേതാക്കളുടെ അറിവോടെ ആസൂത്രണം ചെയ്ത പ്രതികാര കൊല ആണെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്. ചേർത്തലയിലെ ആർഎസ്എസ് പ്രവർത്തകൻ്റെ കൊലയ്ക്ക് പകരം ഷാനിനെ കൊന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. കേസിൽ ഇനി ഗൂഢാലോചനയിൽ ഉൾപ്പെട്ടവർ കൂടി പിടിയിലാകാനുണ്ട്.