ഷാൻ കൊലക്കേസ്; അഞ്ച് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ; എല്ലാവരും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ളവർ

single-img
24 December 2021

ആലപ്പുഴയിൽ എസ്ഡിപിഐ നേതാവ് ഷാൻ കൊലചെയ്യപ്പെട്ട കേസിൽ പ്രതികളായ കൊലയാളി സംഘത്തിലെ അഞ്ച് ആർഎസ് എസ് പ്രവർത്തകർ പൊലീസ് പിടിയിൽ. അതുൽ, ജിഷ്ണു, അഭിമന്യു, വിഷ്ണു, സനന്ത് എന്നിവരാണ് കേരളാ പൊലീസിന്റെ കസ്റ്റഡിയിലായത്. ഇവരാണ് കൃത്യം നിർവഹിച്ചതെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.

കേസിൽ ഇതാദ്യമായാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ള പ്രതികൾ കസ്റ്റഡിയിലാകുന്നത് . നേരത്തെ ഷാനിനെ കൊലപ്പെടുത്തിയ സംഘത്തിന് കാര്‍ ഉപേക്ഷിച്ചശേഷം രക്ഷപ്പെടാന്‍ ആംബുലന്‍സ് വാഹനം ഒരുക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അഖിലടക്കം പിടിയിലായിരുന്നു.

ഇവർക്കായി കാര്‍ സംഘടിപ്പിച്ച് നൽകിയ രാജേന്ദ്രപ്രസാദിനെയും രതീഷിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രതികളെത്തിയ കാർ കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. നേരത്തെ തന്നെ തന്നെ പ്രതികൾ ജില്ല വിട്ടിട്ടില്ലെന്ന് നേരത്തെ കേരളാ പൊലീസിന് വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ വ്യാപകമായി നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതികൾ വലയിലായത്.