മാതൃഭൂമി ന്യൂസ് ചാനലിൽ നിന്നും സ്മൃതി പരുത്തിക്കാടും മഞ്ജുഷ് ഗോപാലും പുറത്തേക്ക്

single-img
19 December 2021

മാതൃഭൂമി ന്യൂസ് ചാനലിൽ നിന്ന് സ്മൃതി പരുത്തിക്കാടും മഞ്ജുഷ് ഗോപാലും പുറത്തുവരുന്നു . ചാനലിൽ സീനിയർ ന്യൂസ് എഡിറ്ററായാണ് സ്മൃതിയും മഞ്ജുഷും പ്രവർത്തിച്ചിരുന്നത്. സ്മൃതി ഇനി മീഡിയ വൺ ചാനലിൽ സീനിയർ കോർഡിനേറ്റിംഗ് എഡിറ്ററായി ജനുവരി മുതൽ പ്രവർത്തനമാരംഭിക്കും എന്നാണ് ലഭ്യമാകുന്ന വിവരം.

നേരത്തെ ജൂണിൽ മാതൃഭൂമി ന്യൂസ് ചാനലില്‍ നിന്നും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ഉണ്ണി ബാലകൃഷ്ണന്‍ രാജിവച്ചിരുന്നു.മാതൃഭൂമിയിൽ ചാനലിന്റെ തുടക്കം മുതല്‍ ചീഫ് ഓഫ് ന്യൂസായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഉണ്ണിബാലകൃഷ്ണന്‍. പിന്നീട് ഒരു ആരോപണത്തിൽ പ്രൈം ടൈം അവതാരകന്‍ വേണു ബാലകൃഷ്ണനെ സ്ഥാപനത്തിൽ നിന്നും പുറത്താക്കിയിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസം മീഡിയ വണ്‍ അവതാരകനായ അഭിലാഷ് മോഹന്‍ ചാനല്‍ വിടുന്നതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. അഭിലാഷ് മോഹന്‍ ഇനി മാതൃഭൂമി ചാനലില്‍ ചേരുമെന്നാണ് വിവരം