വയനാട്ടിലെ കടുവാ ശല്യം; വനംവകുപ്പ് ഉദ്യോഗസ്ഥന്റെ പരാതിയിൽ നഗരസഭാ കൗൺസിലർക്കെതിരെ കേസെടുത്തു

single-img
18 December 2021

വയനാട്ടിൽ നാട്ടിലിറങ്ങിയ കടുവയെ പിടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ നൽകിയ പരാതിയിൽ നഗരസഭാ കൗൺസിലർക്കെതിരെ ജാമ്യമില്ലാ വകുപ്പുൾപ്പെടെ ചേർത്ത്പോലീസ് കേസെടുത്തു. മാനന്തവാടി നഗരസഭ കൗൺസിലർ വിപിൻ വേണുഗോപാലിനെതിരെ ഗുരുതരവകുപ്പ് ഉൾപ്പടെ അഞ്ചോളം വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

അതേസമയം എന്നാൽ കൗൺസിലറെ ആക്രമിക്കാൻ അരയിൽ നിന്നും കത്തിയെടുക്കാൻ ശ്രമിച്ച വനപാലകനെതിരെ കേസോ നടപടിയോ സ്വീകരിച്ചിട്ടുമില്ല. കഴിഞ്ഞ ദിവസം പുതിയിടത്ത് കടുവയുടെ സാന്നിധ്യമുണ്ടായ സ്ഥലത്ത് പരിശോധനക്കെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് വാർഡൻ നരേന്ദ്ര ബാബുവിന്റെ പരാതിയെ തുടർന്നാണ് മാനന്തവാടി പൊലിസ് കേസെടുത്തത്.