കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ സഖ്യം വേണ്ടെന്ന് സിപിഎം

single-img
18 December 2021

കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പിൽ തലത്തില്‍ സഖ്യം വേണ്ടെന്ന തീരുമാനവുമായി സിപിഎം ). ഇപ്പോഴുള്ള തങ്ങളുടെ രാഷ്ട്രീയ നിലപാട് തുടരാന്‍ പിബി തീരുമാനിച്ചു. തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ ഫലപ്രദമായി നേരിടാന്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് കഴിയുമെന്നാണ് പിബി യോഗത്തിലെ വിലയിരുത്തല്‍.

മുൻപും കോണ്‍ഗ്രസുമായുള്ള സഖ്യത്തിന്റെ കാര്യത്തില്‍ സിപിഎം ചര്‍ച്ചകള്‍ നടത്തിയിരുന്നു. പക്ഷെ , ഇതാദ്യമായാണ് കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ സഖ്യം വേണ്ടെന്ന് പോളിറ്റ് ബ്യൂറോ തീരുമാനിക്കുന്നത്. കോണ്‍ഗ്രസ് രാജ്യത്ത് മൃദുഹിന്ദുത്വം പിന്തുടരുകയാണെന്നും ബിജെപിയെ പ്രതിരോധിക്കുന്നതില്‍ പരാജയമാണെന്നുമാണ് സിപിഎമ്മിന്റെ പൊതുവായ വിലയിരുത്തല്‍.

വരുന്ന പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയം ഇന്ന് ചേർന്ന പിബി അംഗീകരിച്ചു. അടുത്ത മാസംചേരുന്ന കേന്ദ്രക്കമ്മിറ്റിയിൽ കരടിന് അന്തിമ അംഗീകാരം നൽകും. 2022 ജനുവരി 7 മുതൽ 9 വരെ ഹൈദരാബാദിൽ കേന്ദ്ര കമ്മിറ്റി ചേരുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു.