ഗുരുവായൂരിൽ ലേലത്തിൽ ‘ഥാർ’ സ്വന്തമാക്കിയത് അമൽ മുഹമ്മദ് അലി; വാഹനം കൈമാറുന്ന കാര്യത്തിൽ തർക്കം

single-img
18 December 2021

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹീന്ദ്ര ഗ്രൂപ്പ് വഴിപാടായി നൽകിയ വാഹനം ‘ഥാർ’ (Mahindra Thar) ലേലം ചെയ്തതിന് പിന്നാലെ വാഹനം കൈമാറുന്നതിനെ ചൊല്ലി തർക്കം. ഇന്ന് താൽക്കാലികമായി ലേലം ഉറപ്പിച്ചു. പക്ഷെവാഹനം വിട്ടുനല്‍കുന്നതില്‍ പുനരാലോചന വേണ്ടി വരുമെന്ന് ദേവസ്വം ചെയര്‍മാന്‍ പ്രതികരിച്ചു.

ക്ഷേത്രത്തിന്റെ ഭരണ സമിതിയിൽ അഭിപ്രായ വ്യത്യാസം വരികയാണെങ്കിൽ തീരുമാനം മാറ്റേണ്ടി വരുമെന്ന് ചെയർമാൻ കെ ബി മോഹൻദാസ് പറഞ്ഞു. അതേസമയം, ലേലം ഉറപ്പിച്ച ശേഷം വാക്കുമാറ്റുന്നത് ശരിയല്ലെന്ന് ലേലം നേടിയ അമലിന്റെ പ്രതിനിധി പറഞ്ഞു. ഇന്ന് ലേലത്തിൽ അടിസ്ഥാന വിലയായി 15 ലക്ഷം രൂപയാണ് ദേവസ്വം വിളിച്ചത്.

എറണാകുളം സ്വദേശിയായ അമൽ മുഹമ്മദ് അലി പതിനായിരം രൂപ കൂട്ടി വിളിച്ചാണ് ‘ഥാർ’ സ്വന്തമാക്കിയത്. ഡിസംബർ നാലാം തിയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂ ജനറേഷൻ എസ്‌യുവി ഥാർ ലഭിച്ചത്.