ക​ടു​വ​യെ പി​ടി​കൂ​ടാ​ന്‍ വൈ​കു​ന്നു; കു​റു​ക്ക​ന്‍​മൂ​ല​യി​ല്‍ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും ത​മ്മി​ല്‍ സം​ഘ​ര്‍​ഷം

single-img
17 December 2021

വ​യ​നാ​ട് ജില്ലയിലെ കു​റു​ക്ക​ന്‍​മൂ​ല​യി​ല്‍ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും ത​മ്മി​ല്‍ സം​ഘ​ര്‍​ഷം. ഏതാനും ദിവസങ്ങളായി നാ​ട്ടി​ലി​റ​ങ്ങി ജ​ന​ങ്ങ​ള്‍​ക്ക് ശ​ല്യ​മു​ണ്ടാ​ക്കു​ന്ന ക​ടു​വ​യെ പി​ടി​കൂ​ടാ​ന്‍ വൈ​കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ്രദേശത്തെ ഒ​രു സം​ഘം ചെ​റു​പ്പ​ക്കാ​ര്‍ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ചോ​ദ്യം ചെ​യ്ത​ത്.

സംഭവ സ്ഥലത്തേക്ക് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്താ​ന്‍ വൈ​കി​യെ​ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും ത​മ്മി​ല്‍ ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി. ഇതിനിടെ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​റെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൈ​യേ​റ്റം ചെ​യ്തു.

വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍ ന​രേ​ന്ദ്ര​നും നാ​ട്ടു​കാ​രും ത​മ്മി​ല്‍ കൈ​യാ​ങ്ക​ളി​യു​ണ്ടാ​യി. അ​തേ​സ​മ​യം, കു​റു​ക്ക​ന്‍​മൂ​ല​യി​ല്‍ കടുവയെ പിടികൂടാനുള്ള തെ​ര​ച്ചി​ലി​ന് കൂ​ടു​ത​ല്‍ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി. 180 വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രും 30 പോ​ലീ​സു​കാ​രും സം​ഘ​ത്തി​ലു​ണ്ട്. വ​നം​വ​കു​പ്പ് 30 പേ​ര​ട​ങ്ങു​ന്ന ആ​റ് സം​ഘ​ങ്ങ​ളെ നി​യോ​ഗി​ക്കും. കടുവയുടെ കാ​ല്‍​പാ​ടു​ക​ള്‍ ക​ണ്ട സ്ഥ​ലം കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ക.