നടി അർച്ചന സുശീലൻ അമേരിക്കയിൽ വിവാഹിതയായി

single-img
7 December 2021

പ്രശസ്ത സീരിയൽ താരം അർച്ചന സുശീലൻഅമേരിക്കയിൽ വിവാഹിതയായി. പ്രവീൺ നായരാണ് വരൻ. അർച്ചനയുടെ രണ്ടാം വിവാഹമാണിത്. റിയാലിറ്റി ഷോയായ ബി​ഗ് ബോസ് മത്സരാർത്ഥിയായിരുന്നു അര്‍ച്ചന.

സോഷ്യൽ മീഡിയയിൽ ഇൻ‌സ്റ്റ​ഗ്രാം പോസ്റ്റിലാണ് അർശ്ശന തന്റെ വിവാഹവാർത്തയും ചിത്രവും വെളിപ്പെടുത്തിയിരിക്കുന്നത്. ഇരുവരും പരസ്പരം മാലയണിയിക്കുന്ന വീഡിയോ അർച്ചന ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

തനിക്ക് ഈ ജീവിതത്തിൽ കൂട്ടായി പ്രവീണിനെ ലഭിച്ചതിൽ ഭാ​ഗ്യവതിയാണെന്നും സന്തോഷവും സ്നേഹവും നൽകുന്നതിന് പ്രവീണിന് നന്ദി എന്നും അർച്ചന ഇൻസ്റ്റ​ഗ്രാം ചിത്രങ്ങൾക്കൊപ്പം എഴുതി.

ടെലിവിഷൻ സീരിയലുകളിൽ വില്ലത്തി വേഷങ്ങളിലൂടെയാണ് അർച്ചന കുടുംബപ്രേക്ഷകരിലേക്കെത്തുന്നത്. മാനസപുത്രി എന്ന സീരിയലിലെ ​ഗ്ലോറി എന്ന വില്ലത്തിയാണ് അർച്ചനയുടെ കഥാപാത്രങ്ങളിലെ എടുത്തുപറയാവുന്ന കഥാപാത്രം.