സുരക്ഷാ സേനയുടെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവം; ആര്‍മി ഉദ്യോഗസ്ഥരെ പ്രതിയാക്കി പോലീസ് കൊലപാതക കേസെടുത്തു

single-img
6 December 2021

നാഗാലാന്‍ഡില്‍ കഴിഞ്ഞ ശനിയാഴ്ച സുരക്ഷാ സേനയുടെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് 21 പാരാ സ്പെഷ്യല്‍ ഫോഴ്സ് ഓഫ് ആര്‍മി ഉദ്യോഗസ്ഥരെ പ്രതിയാക്കി കൊലപാതക കേസ് ഫയല്‍ ചെയ്തു. ഗ്രാമീണർക്കെതിരെ കൊലപാതകം ലക്ഷ്യമിട്ടാണ് സുരക്ഷാ സേന ആക്രമണം നടത്തിയതെന്ന് എഫ്ഐആറില്‍ പറയുന്നതായി എന്‍.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.

സംസ്ഥാനത്തെ മോണ്‍ ജില്ലയില്‍ ശനിയാഴ്ച രാത്രിയാണ് ട്രക്കില്‍ സഞ്ചരിക്കുകയായിരുന്ന ഗ്രാമീണരെ ആക്രമണത്തിന് എത്തിയവരാണെന്ന് തെറ്റിദ്ധരിച്ചു സുരക്ഷാ സേന വെടിവെച്ചത്. ഇത് തന്നെയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നതും. അതേസമയം,സംഭവത്തില്‍ നാഗാലാന്‍ഡ് സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു.