കെപിസിസി അധ്യക്ഷ സ്ഥാനം മഹത്തായ പദവി; സുധാകരൻ 200 ശതമാനവും ആ പദവിക്ക് യോഗ്യനല്ല: മമ്പറം ദിവാകരന്‍

single-img
30 November 2021

സംസ്ഥാനത്തെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായികോണ്‍ഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട കെപിസിസി മുന്‍ എക്‌സിക്യൂട്ടീവ് അംഗം മമ്പറം ദിവാകരന്‍. തന്നെ കോണ്‍ഗ്രസില്‍ നിന്ന് ഇപ്പോൾ പുറത്താക്കിയതിന് പിന്നില്‍ സുധാകരന്റെ വ്യക്തിവൈരാഗ്യം മാത്രമാണെന്ന് കഴിഞ്ഞ ദിവസം ഇന്ദിരാഗാന്ധി ആശുപത്രിയില്‍ വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ദിവാകരന്‍ പറഞ്ഞു.

കെപിസിസി അധ്യക്ഷനായി കെ സുധാകരൻ ചുമതല ഏറ്റെടുത്ത് ആദ്യം ലക്ഷ്യം വെച്ചത് തന്നെയായിരുന്നു. അതു കൊണ്ടാണ് രണ്ട് ടേം മത്സരം എന്ന നിയമം കൊണ്ടു വന്നത്. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ വികസനത്തിന് സ്റ്റേ നൽകിയ വ്യക്തിയാണ് ഭരണസമിതി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പേര് നാമനിർദ്ദേശം നൽകിയതെന്നും ദിവാകരൻ ആരോപിച്ചു.

കെപിസിസി അധ്യക്ഷ സ്ഥാനം എന്നത് മഹത്തായ പദവിയാണ് പക്ഷെ സുധാകരൻ 200 ശതമാനവും ആ പദവിക്ക് യോഗ്യനല്ല. കെസുധാകരന്‍ അധ്യക്ഷനാകാതിരിക്കാൻ താൻ പരമാവധി ശ്രമിച്ചിരുന്നു എന്നും ദിവാകരന്‍ വെളിപ്പെടുത്തി. എന്നാൽ ഇപ്പോൾ അധ്യക്ഷനായതിനാൽ പരസ്യമായി ഒന്നും പറയുന്നില്ല.

താൻ ഇനി വായ തുറന്നാല്‍ സുധാകരന് താങ്ങാനാകില്ല. ചിറക്കൽ സ്കുളിനായി പിരിവ് നടത്തിയ പണം എവിടെയാണെന്ന് സുധാകരൻ വെളിപ്പെടുത്തണമെന്നും ദിവാകരൻ ആ