ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ​ഗോമൂത്രം

single-img
26 November 2021

കേരളത്തിൽ ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ സോഷ്യൽ മീഡിയയായ ട്വിറ്ററിൽ വൈറലാവുകയാണ് ഹലാൽ ​ഗോമൂത്രം. ശരിക്ക് പറഞ്ഞാൽ ഹലാലുമായി യാതൊരു ബന്ധവുമില്ലാത്തതാണ് ​ ഈ ഗോമൂത്രമെങ്കിലും പൊതു വിപണിയിലെ മാർക്കറ്റിം​ഗിന് വേണ്ടിയാണ് ഈ രീതിയിൽ ഒരു ബ്രാൻഡിം​ഗ് കമ്പനി ഉപയോ​ഗിച്ചതെന്നാണ് ലഭ്യമാകുന്ന സൂചന.

ഡോ. ഭാട്ടിയ എന്ന് പേരുള്ള ഒരാളുടെ കമ്പനിയെന്നാണ് ഇത് ട്വീറ്റുകളിൽ ചിലർചൂണ്ടിക്കാണിക്കുന്നത്. ചിത്രങ്ങളിൽ ഹെർബൽ ​ഗോമൂത്രമെന്നും പൂർണമായും ഹലാലെന്നും ​ഗോമൂത്ര കുപ്പിയിൽ രേഖപ്പെടുത്തിയിരിക്കുന്നത് കാണാൻ സാധിക്കും.

പ്രധാനമായും സംഘപരിവാർ കേന്ദ്രങ്ങളാണ് രാജ്യത്ത് ​ഗോമൂത്ര ​ഗുണങ്ങളെപ്പറ്റി വലിയ തോതിൽ പ്രചരണങ്ങൾ നടത്തുന്നത്. ഏറ്റവും ഒടുവിലായി കൊവിഡ് സുഖപ്പെടുത്താൻ ചാണകം ​ഗുണകരമാണെന്നും സംഘപരിവാർ കേന്ദ്രങ്ങൾ പ്രചരിപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള വിവാദങ്ങൾക്ക് പിന്നാലെയാണ് ​ഹലാൽ ​ഗോമൂത്രവും ചർച്ചയാവുന്നത്.