ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷവും ഉത്‌പാദിപ്പിക്കുന്നു; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ പരിപാടിയിൽ നിന്നും നീക്കി യുഎഇ രാജകുമാരി

single-img
23 November 2021

അബുദാബിയിൽ നവംബർ 25, 26 ദിവസങ്ങളിലായി നടക്കാനിരിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് പരിപാടിയിൽ നിന്ന് സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ നീക്കം ചെയ്തു. യുഎഇയിലെ ഹിന്ദ് ബിൻത് ഫൈസൽ അൽ ഖാസിം രാജകുമാരി ചൗധരിയെ പങ്കെടുപ്പിക്കുന്നതിനെതിരെ വിമർശനമുയർത്തിയതോടെയാണ് നടപടി.

ചടങ്ങിലേക്ക് ഇന്ത്യയിൽ നിന്നും ചൗധരിയെ ക്ഷണിച്ചതിനെതിരെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) അബുദാബി ചാപ്റ്ററിലെ അംഗങ്ങൾ എഴുതിയ കത്ത് രാജകുമാരി ട്വിറ്ററിൽ പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് നടപടി സ്വീകരിച്ചത്.

ഈ മാസംഅബുദാബിയിലെ ഫെയർമൗണ്ട് ബാബ് അൽ ബഹ്‌റിൽ സംഘടിപ്പിക്കുന്ന ആന്വൽ ഇന്റർനാഷണൽ സെമിനാറിലേക്കാണ് മുഖ്യാതിഥിയായി ഐസിഎഐ സുധീർ ചൗധരിയെ ക്ഷണിച്ചിരുന്നത്.

എന്നാൽ, വ്യാജവാർത്ത നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന, ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷം ഉത്‌പാദിപ്പിക്കുന്ന ചൗധരിയെ യുഎഇയിലേക്ക് ക്ഷണിച്ചതിനെതിരെ രാജകുമാരി പരസ്യമായി രംഗത്തുവരികയായിരുന്നു.