‘അതെനിക്കേ പറയാന്‍ പറ്റുവൊള്ളൊടോ, കുഞ്ഞാലി വരും’; ആന്റണി പെരുമ്പാവൂരിന്‍റെ ശബ്ദാഭിനയത്തോടെ മരക്കാറിന്‍റെ പുതിയ ടീസര്‍

single-img
11 November 2021

പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന സിനിമ ‘മരക്കാർ അറബിക്കടലിന്‍റെ സിംഹം’ തിയേറ്റർ റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെ ആന്‍റണി പെരുമ്പാവൂരിന്‍റെ ശബ്ദാഭിനയത്തോടെ ചിത്രത്തിലെ നിര്‍ണായക രംഗങ്ങള്‍ ഉള്‍പ്പെടുത്തിയ പുതിയ ടീസര്‍ പുറത്ത് വിട്ടു.

ഈ സിനിമയുമായി ബന്ധപ്പെട്ട തിയറ്റര്‍ റിലീസ് ആശങ്കകള്‍ പരിഹരിച്ചുള്ള പുതിയ ടീസറില്‍ മരക്കാറിന്‍റെ ഡിസംബര്‍ രണ്ടിലെ തിയേറ്റർ റിലീസ് തിയതിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. നിർമ്മാതാവായ ആന്‍റണി പെരുമ്പാവൂര്‍, സംസ്ഥാനത്തെ സിനിമാ നിര്‍മാതാക്കളുടെ സംഘടനാ പ്രതിനിധി ജി സുരേഷ്‌കുമാര്‍, തിയറ്റര്‍ ഉടമകളുടെ സംഘടന ഫിയോക് പ്രസിഡന്‍റ് വിജയകുമാര്‍ എന്നിവരുമായി മന്ത്രി സജി ചെറിയാനും ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ എന്നിവരും നടത്തിയ ചര്‍ച്ചയിലാണ് മരക്കാര്‍ തിയറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനമായത്. നിലവിൽ ഉപാധികൾ ഇല്ലാതെയാണ് സിനിമ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുക.