ശ്രീനിവാസൻ അഭിനയിക്കുന്ന ‘കീടം’ സിനിമയുടെ ലൊക്കേഷനിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി യൂത്ത് കോണ്‍ഗ്രസ്
8 November 2021
ശ്രീനിവാസന്, വിജയ് ബാബു, രജിഷ വിജയന് എന്നിവര്‍ അഭിനയിക്കുന്ന കീടം എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി യൂത്ത് കോണ്‍ഗ്രസ് എത്തി. എറണാകുളം ജില്ലയിലെ പുത്തന്‍കുരിശ് പള്ളിക്ക് സമീപമുള്ള ഗസ്റ്റ് ഹൗസിലായിരുന്നു സിനിമയുടെ ചിത്രീകരണം.
റോഡ് കൈയ്യേറി ചിത്രീകരണം നടത്തി, സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് സിനിമ ചിത്രീകരിക്കാൻ ഉപയോഗിച്ചു എന്നീ കാരണങ്ങള്‍ പറഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. സമാനമായി കഴിഞ്ഞ ദിവസം പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കടുവയുടെ ലൊക്കേഷനിലേക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു.