ബംഗാളില്‍ ഒരിക്കല്‍ ബിജെപി അധികാരത്തില്‍ വരും; പ്രവര്‍ത്തകര്‍ തയ്യാറായിരിക്കണം: ജെപി നദ്ദ

single-img
8 November 2021

പശ്ചിമ ബംഗാളില്‍ ഒരിക്കല്‍ ബിജെപി അധികാരത്തില്‍ വരുമെന്നും ആ സമയത്തിനായി പ്രവര്‍ത്തകര്‍ തയ്യാറായിരിക്കണമെന്നും ബിജെപിയുടെ ദേശീയ അധ്യക്ഷൻ ജെപി നദ്ദ. പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന. “തീർച്ചയായും ബിജെപി ഒരിക്കല്‍ ബംഗാളില്‍ ഭരണം പിടിക്കും.

എത്ര ത്യാഗം സഹിച്ചാണെങ്കിലും ആ നേട്ടം കരസ്തമാക്കാന്‍ പാര്‍ട്ടി അണികള്‍ സന്നദ്ധമാകണം. ദക്ഷിണേന്ത്യയിലും ബംഗാളിലും പാര്‍ട്ടിയുടെ വളര്‍ച്ച നമ്മുടെ മുഖ്യ അജണ്ടയാവണമെന്ന് നദ്ദ പറഞ്ഞു. ഇതോടൊപ്പം ബിജെപി എപ്പോഴും നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് ബംഗാള്‍ ജനതക്ക് ഞാനുറപ്പ് നല്‍കുന്നു. ബംഗാളില്‍ ഞങ്ങള്‍ ഒരിക്കല്‍ ഒരു പുതുചരിത്രം രചിക്കും”- നദ്ദ പറഞ്ഞു.