എന്തുകൊണ്ട് മോദി ഇന്ത്യയ്‌ക്കെതിരെ?; കേന്ദ്രനയങ്ങളെ ചോദ്യം ചെയ്ത് ട്വിറ്ററില്‍ ക്യാംപെയ്ന്‍

single-img
7 November 2021

സോഷ്യൽ മീഡിയയായ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ‘എന്തുകൊണ്ട് മോദി ഇന്ത്യയ്‌ക്കെതിരെ’ എന്ന പേരിൽ ക്യാംപെയ്ന്‍. രാജ്യത്തെ വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, പണപ്പെരുപ്പം, വിദ്വേഷ പ്രചരണം, കര്‍ഷക വിരുദ്ധനിയമങ്ങള്‍, പരിസ്ഥിതി ചൂഷണം തുടങ്ങിയ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെയാണ് ക്യാംപെയ്‌നില്‍
പ്രധാനമായും ചോദ്യം ചെയ്യുന്നത്.

കഴിഞ്ഞ വാരം നടന്ന ജി-20 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ മോദി നടത്തിയ പരിസ്ഥിതി സംരക്ഷണ പ്രസംഗവും സമാനമായി രാജ്യത്ത് കേന്ദ്രസര്‍ക്കാരിന്റെ പരിസ്ഥിതി വിരുദ്ധ നടപടികളും തമ്മിലുള്ള അന്തരമാണ് പലരും ഈ ക്യാംപെയ്‌നില്‍ ചൂണ്ടിക്കാട്ടുന്നത്.

നമ്മുടെ രാജ്യത്തെ വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ട ജനങ്ങള്‍ ഒത്തൊരുമയോടെ ജീവിക്കുന്നതിനെ എന്തിനാണ് മോദിസര്‍ക്കാര്‍ ഭയക്കുന്നതെന്നും എന്തിനാണ് ഭിന്നിപ്പ് സൃഷ്ടിക്കുന്നതെന്നും നിരവധി പേര്‍ ചോദിക്കുന്നു.