ഇന്ധന വില വീണ്ടും കൂടി; രാജ്യത്ത് പെട്രോൾ വില 121 രൂപ കടന്നു

single-img
31 October 2021

രാജ്യത്ത് ആദ്യമായി 121 രൂപയും കടന്ന് ഇന്ധനവില കുതിക്കുകയാണ്. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വർദ്ധിപ്പിച്ചത്. ഇതോടുകൂടി അവസാന ഒരു മാസത്തിനിടെ പെട്രോളിന് 7 രൂപ 92 പൈസയും ഡീസലിന് 8 രൂപ 95 പൈസയും കൂടി.

അന്താരാഷ്‌ട്ര എണ്ണവിലയും ഇപ്പോൾ കുതിക്കുകയാണ്. നിലവിൽ അന്താരാഷ്ട്ര എണ്ണവില ബാരലിന് 100 ഡോളർ കടക്കുമെന്നാണ് സൂചന. കഴിഞ്ഞ ഏഴ് വർഷത്തെ ഉയർന്ന നിലയിലാണ് ആഗോള എണ്ണവില. അതേസമയം, എണ്ണക്കമ്പനികൾ ഓരോ ദിവസവും ഇന്ധനവില വർധിപ്പിക്കുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധനവിലയുടെ വർദ്ധനവിന് അനുസരിച്ചു പച്ചക്കറിയടക്കം അവശ്യസാധനങ്ങളുടേയും വില ഉയരുകയാണ്.