മുല്ലപ്പെരിയാർ അണക്കെട്ടിൽ ഒരു ഷട്ടർ കൂടി ഉയർത്തി; ഒഴുക്കി വിടുന്നത് സെക്കൻഡിൽ 275 ഘനയടി വെള്ളം

single-img
29 October 2021

മുല്ലപ്പെരിയാർ അണക്കെട്ടിലെ രണ്ടാം നമ്പർ ഷട്ടർ കൂടി ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഉയർത്തി. ഇന്ന് അഞ്ചാം ഷട്ടറാണ് ഉയർത്തിയതെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. ഇതിന്റെ സ്പിൽവേയിലൂടെ ഒഴുക്കി വിടുന്നത് സെക്കൻഡിൽ 275 ഘനയടി ജലമാണ്. ഇതോടെ ആകെ ഒഴുക്കിവിടുന്ന വെള്ളം 825 ഘനയടിയായി.

ഡാമിലെ 5,3,4 ഷട്ടറുകൾ ആണ് നിലവിൽ ഉയർത്തിയിരിക്കുന്നത്. മന്ത്രി കെ രാജൻ പ്രദേശത്ത് തന്നെ ക്യാമ്പ് ചെയ്തിരിക്കുകയാണ്. ഡാമിലെമൂന്ന്,നാല് ഷട്ടറുകൾ ഇന്ന് രാവിലെ 35 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. രണ്ട് ഷട്ടറുകളിൽ നിന്നായി സെക്കൻഡിൽ 534 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

അതേസമയം, 2018 ന് ശേഷം ആദ്യമായാണ് മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്നത്. അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായി മുൻകരുതൽ എന്ന രീതിയിൽ ആദ്യ ഘട്ടത്തിൽ 350 കുടുംബങ്ങളിലായി 1079 പേരെ മാറ്റി വീടുകളിൽ നിന്ന് മാറ്റിയിരുന്നു.