ആര്യന്‍ ഖാന് ജാമ്യം ലഭിക്കാൻ ഒരു ലക്ഷം രൂപയുടെ ബോണ്ടിൽ ഒപ്പിട്ട് ജൂഹി ചൗള

single-img
29 October 2021

ആഡംബര കപ്പലിലെ ലഹരിമരുന്ന് വിരുന്ന് കേസിൽ എൻസിബിയുടെ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം ലഭിക്കാനായി ഒരു ലക്ഷം രൂപയുടെ ബോണ്ടിൽ ഒപ്പിട്ട് ജൂഹി ചൗള.

സിനിമയ്ക്ക് വെളിയിലും ഷാരൂഖ് ഖാന്റെ അടുത്ത സുഹൃത്തായ ജൂഹി ബോംബെ ഹൈകോടതിയിലെത്തിയാണ് ജാമ്യം നിന്ന് ആര്യനായി ബോണ്ട് ഒപ്പിട്ടു നൽകിയത്.പിന്നാലെ മുംബൈ സെഷൻസ് കോടതിയിൽ ഹാജരായ നടൻ ജാമ്യാപേക്ഷയിൽ ഒപ്പിട്ടു.

‘ജൂഹി ചൗളയ്ക്ക് ആര്യനെ അവന്റെ ചെറുപ്പക്കാലം മുതൽ അറിയാം, ജൂഹി ബോണ്ടിൽ ഒപ്പിടുകയാണ്’, ആര്യൻ ഖാന്റെ അഭിഭാഷകൻ പറഞ്ഞു. ഈ മാസം രണ്ടിനാണ് ആര്യന്‍ഖാനെ ആഡംബര കപ്പലില്‍ നിന്നും എന്‍സിബി അറസ്റ്റ് ചെയ്യുന്നത്.