2022 ഫെബ്രുവരി 10; മോഹൻലാലിന്റെ ‘ആറാട്ട്’ തിയേറ്റർ റിലീസ് തീയതി പ്രഖ്യാപിച്ചു

single-img
28 October 2021

മോഹൻലാൽ നായകനായ മരയ്ക്കാർ ഓൺലൈൻ ഒ.ടി.ടി റിലീസിന് തയ്യാറെടുക്കുന്നെങ്കിലും മറ്റൊരു ചിത്രമായ ആറാട്ട് തിയേറ്ററിൽ തന്നെ എത്തുന്നു. ആറാട്ടിന്റെ റിലീസ് തീയതിയായ 2022 ഫെബ്രുവരി 10 അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു.

നേരത്തെ തന്നെ ഈ സിനിമയുടെ ഫസ്റ്റ് ലുക്കും ടീസറുമൊക്കെ വലിയ രീതിയിൽ നേടിയിരുന്നു. വില്ലൻ എന്ന സിനിമയ്ക്ക് ശേഷം സംവിധായകൻ ബി ഉണ്ണിക്കൃഷ്ണനും മോഹൻലാലും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്. ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’ എന്നാണ് സിനിമയുടെ മുഴുവൻ പേര്. ഉദയ്കൃഷ്ണയാണ് ചിത്രത്തിന് കഥയൊരുക്കുന്നത്.

ശ്രദ്ധ ശ്രീനാഥ് പ്രധാന നടിയാകുന്ന ചിത്രത്തിൽ നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ തുടങ്ങി വലിയ ഒരുതാരനിര തന്നെ അണിനിരക്കുന്നു.