കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി തീരുമാനം പ്രധാനമന്ത്രിക്ക് വിട്ട് ബിജെപി നേതൃത്വം

single-img
12 October 2021

യുപിയിലെ ലഖിംപുര്‍ ഖേരി കര്‍ഷകഹത്യയില്‍ മകന്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവെക്കണമെന്ന തീരുമാനം പ്രധാനമന്ത്രിക്ക് വിട്ട് ബിജെപി നേതൃത്വം. ഇപ്പോൾ നടക്കുന്ന പോലീസ് അന്വേഷണത്തിലെ പുരോഗതിയനുസരിച്ച് തുടര്‍ നടപടിയെടുക്കും.

അതേസമയം, കേന്ദ്ര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ലഖിംപൂരില്‍ ഇന്ന് കര്‍ഷകര്‍ പ്രതിഷേധം സംഘടിപ്പിക്കും. കര്‍ഷകര്‍ക്ക് നീതി കിട്ടുംവരെ സമരം തുടരുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. കഴിഞ്ഞ ദിവസമായിരുന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര അറസ്റ്റിലായത്.

പിതാവ് മന്ത്രി എന്ന സുപ്രധാന സ്ഥാനത്ത് തുടരുമ്പോള്‍ മകനെതിരെയുള്ള അന്വേഷണം നീതി പൂര്‍വമാകില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ അജയ് മിശ്രക്ക് പിന്തുണ നല്‍കുന്ന നിലപാടാണ് ബിജെപി സംസ്ഥാന ഘടകം കൈക്കൊണ്ടത്. ലഖിംപുര്‍ ഖേരിയില്‍ നടന്ന കര്‍ഷക പ്രതിഷേധത്തിനിടയിലേക്ക് കാറിടിപ്പിച്ച് സംഭവത്തില്‍ നാല് കര്‍ഷകരും മാധ്യമപ്രവര്‍ത്തകനുമടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടത്.