മന്ത്രി വി ശിവന്‍കുട്ടിയെ സംസ്ഥാനങ്ങളുടെ എണ്ണം പഠിപ്പിക്കാൻ മാപ്പുമായി എത്തിയ യുവമോര്‍ച്ചയ്ക്കും തെറ്റി

single-img
10 October 2021

സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ രാജ്യത്തെ സംസ്ഥാനങ്ങളുടെ എണ്ണം പഠിപ്പിക്കാനെത്തിയ യുവമോര്‍ച്ചയ്ക്കും തൂറ്റുപറ്റി. സ്കൂള്‍ തുറക്കുന്നതിലെ മാര്‍ഗരേഖ പുറത്തിറക്കുന്നതിനിടെ ഇന്ത്യയില്‍ 35 സംസ്ഥാനങ്ങളുണ്ടെന്ന് മന്ത്രി പറഞ്ഞത് വിവാദമായതിന് പിന്നാലെ യുവമോര്‍ച്ച നടത്തിയ പ്രതിഷേധത്തിലും തെറ്റ് പാടുകയായിരുന്നു .

മന്ത്രിയെ തിരുത്താനായി ഇന്ത്യയുടെ മാപ്പ് അടക്കമുള്ളവ കൊണ്ടുവന്നായിരുന്നു യുവമോര്‍ച്ചയുടെ പ്രതിഷേധം. പക്ഷെ രാജ്യത്ത് 29 സംസ്ഥാനങ്ങള്‍ ഉണ്ടെന്നായിരുന്നു. പ്രതീകാത്മക ക്ലാസില്‍ പഴയ ഭൂപടവും പഴയ കണക്കുമാണ് യുവമോര്‍ച്ച പഠിപ്പിച്ചത്.

എന്നാൽ ക്ലാസിൽ ഈ തെറ്റ് ആരും കണ്ടുപിടിക്കാത്തതിനാല്‍ തിരുത്തലുണ്ടായതുമില്ല. യുവമോര്‍ച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതീകാത്മക ക്ലാസ് നടത്തിയത്. ജില്ലാ പ്രസിഡന്‍റ് ആര്‍ സജിത്ത് അടക്കമുള്ളവര്‍ പങ്കെടുത്ത പ്രതിഷേധപരിപാടിയും ക്ലാസിലെ തെറ്റിലൂടെ വൈറലായി. ജമ്മുകശ്മീര്‍ കേന്ദ്ര ഭരണ പ്രദേശമാക്കിയത് യുവമോര്‍ച്ചക്കാര്‍ അറിഞ്ഞില്ലേയെന്നാണ് ട്രോളുകള്‍ ചോദിക്കുന്നത്.