ആര്യന്‍ ഖാനെ കസ്റ്റഡിയില്‍ വേണമെന്ന എന്‍സിബി ആവശ്യം കോടതി തളളി; ജ്യുഡിഷ്യല്‍ കസ്റ്റഡി തുടരും

single-img
7 October 2021

ആഡംബര കപ്പലിലെ ലഹരി വിരുന്നു കേസിൽ മഹാരാഷ്ടരിൽ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാൻ ജ്യുഡിഷ്യല്‍ കസ്റ്റഡിയില്‍ തുടരും. കേസിലെ മറ്റ് എട്ട് പ്രതികളെയും പതിനാല് ദിവസത്തേക്ക് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

അതേസമയം, ആര്യന്‍ ഖാനെ കസ്റ്റഡിയില്‍ വേണമെന്ന എന്‍സിബിയുടെ ആവശ്യം കോടതി തളളി. ഇയാളെ ചോദ്യം ചെയ്യാന്‍ ഇതിനോടകം ആവശ്യത്തിന് സമയം ലഭിച്ചതായും കോടതി പറഞ്ഞു. ആര്യന്റെ ജാമ്യാപേക്ഷയില്‍ നാളെ രാവിലെ 11ന് വാദം കേള്‍ക്കും.

ആര്യന് ജാമ്യം നല്‍കരുതെന്നും വീണ്ടും കസ്റ്റഡിയില്‍ വേണമെന്നുമാണ് എന്‍ സി ബി ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടത്. ഇതോടൊപ്പം 8 പ്രതികളെ ഈ മാസം 11 വരെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് അപേക്ഷയും നൽകി. കേസിൽ ഇതുവരെ 17 പേരെ അറസ്റ്റു ചെയ്തതായും എന്‍ സി ബി കോടതിയെ അറിയിച്ചു.