പുരാവസ്തു തട്ടിപ്പ്: അന്വേഷണ സംഘം വിപുലീകരിച്ചു
6 October 2021
മോൻസൻ മാവുങ്കലിന്റെ വ്യാജ പുരാവസ്തു തട്ടിപ്പ് കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം വിപുലീകരിച്ചു. പുതിയതായി പത്ത് ഉദ്യോഗസ്ഥരെ കൂടി സംഘത്തിൽ ഉള്‍പ്പെടുത്തിയതായാണ് ഡിജിപിയുടെ ഉത്തരവ്.
ഇതിൽ കൊച്ചി സൈബര്‍ സ്റ്റേഷന് എസ്എച്ച് ഓയും സംഘത്തിലുണ്ട്( . മോന്‍സന്റെ ഫോണ്‍ കോള്‍ റെക്കോര്‍ഡുകളും സമൂഹമാധ്യമങ്ങളിലെ പ്രചാരണവും അന്വേഷണസംഘം വിശദമായി പരിശോധിക്കും. മോൻസൻ തന്റെ തട്ടിപ്പിന് പ്രധാനമായും ഉപയോഗപ്പെടുത്തിയത് കലിംഗ കല്യാണ്‍ ഫൗണ്ടേഷന് ആണെന്ന് പൊലീസ് പറയുന്നു. ഇത് കടലാസ് സംഘടന മാത്രമെന്നാണ് പൊലീസിന്റെ നിഗമനം.