സംഖ്യാ ശാസ്ത്രപ്രകാരം പേരിന്റെ സ്പെല്ലിങ് മാറ്റി ദിലീപ്

single-img
23 September 2021

പുറത്തിറങ്ങാനുള്ള പുതിയ സിനിമകളുടെ പോസ്റ്ററുകളിലെ ദിലീപിന്റെ പേര് മാറ്റം കൂടുതല്‍ ചര്‍ച്ചയാകുന്നു. ഇംഗ്ലീഷില്‍ എഴുതുമ്പോഴുള്ള സ്‌പെല്ലിങ് ആണ് മാറ്റിയിരിക്കുന്നത്. ദിലീപിനെ നായകനാക്കി റാഫി സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ‘വോയ്‌സ് ഓഫ് സത്യനാഥന്‍’. എന്ന സിനിമയുടെ പോസ്റ്ററിലും ദിലീപിന്റെ പേരിന്റെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ മാറ്റിയിട്ടുണ്ട്.

നാദിര്‍ഷാ ഒരുക്കുന്ന ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന സിനിമയുടെ പോസ്റ്റര്‍ മുതലാണ് ദിലീപ് പേരുമാറ്റാന്‍ തുടങ്ങിയത്.Dileep സ്‌പെല്ലിങ് കേശു ഈ വീടിന്റെ നാഥന്‍, വോയ്‌സ് ഓഫ് സത്യനാഥന്‍ എന്നീ സിനിമകളുടെ പോസ്റ്ററുകളില്‍ Dilieep എന്നാണ് മാറ്റിയിട്ടുള്ളത്. ശരിയായ സ്‌പെല്ലിങ്ങിനൊപ്പം ഒരു ‘I’ കൂടി താരം ചേര്‍ത്തിരിക്കുകയാണ്.

അതേസമയം സിനിമയ്ക്ക് വേണ്ടി മാത്രമാണ് ഈ പേരുമാറ്റമെന്നാണ് റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയകളില്‍ Dileep എന്ന് തന്നെയാണ് ഇപ്പോഴും പേര്. സംഖ്യാശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ദിലീപിനോട് കേരളത്തിലെ ഒരു പ്രമുഖ ജോത്സ്യന്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് ഈ മാറ്റമെന്നും സൂചനയുണ്ട്. Dileep എന്ന് എഴുതുമ്പോള്‍ ആറ് അക്ഷരങ്ങളാണ് ഉള്ളത്. എന്നാല്‍, Dilieep എന്ന് ആക്കുമ്പോള്‍ അക്ഷരങ്ങളുടെ എണ്ണം ഏഴാകും. ആറ് ഇരട്ട സംഖ്യയായതിനാലും മോശം നമ്പര്‍ ആയതിനാലുമാണ് ഒരു I കൂടി ചേര്‍ത്ത് പേരിന് ഏഴ് അക്ഷരങ്ങള്‍ ആക്കിയത്.