കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപ നല്‍കും; സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍

22 September 2021

കോവിഡ് വൈറസ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപ നൽകുമെന്ന് കേന്ദ്രസർക്കാർ.
ഇന്ന് സുപ്രീംകോടതിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. ഇതിന് ആവശ്യമായ തുക സംസ്ഥാന സർക്കാറുകൾ വഹിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയിൽ അറിയിച്ചു.
സംസ്ഥാനങ്ങള്‍ ദുരന്തനിവരാണ ഫണ്ടില്‍ നിന്ന് തുക കണ്ടെത്തണം. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗരേഖയിലാണ് ഈ നിര്‍ദ്ദേശം.