ബി ജെ പിയ്ക്കെതിരെ സംസാരിക്കുന്ന സന്യാസിമാര്‍ ദുരൂഹമായി മരണപ്പെടുന്നു; മഹന്ത് നരേന്ദ്രഗിരി മഹാരാജിന്റെ മരണത്തില്‍ കോണ്‍ഗ്രസ്


പ്രമുഖ സന്യാസി സംഘടനയായ അഖില ഭാരതീയ അഖാഡെ പരിഷത്ത് അധ്യക്ഷന്‍ സന്യാസി മഹന്ത് നരേന്ദ്രഗിരി മഹാരാജിന്റെ മരണത്തില്‍ ബി ജെ പിക്കെതിരെ മഹാരാഷ്ട്ര കോണ്‍ഗ്രസ്. ബിജെപിക്കെതിരായി സംസാരിക്കുന്ന സന്യാസിമാര്‍ ദുരൂഹമായാണ് മരണപ്പെടുന്നതെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ ആരോപിച്ചു. അദ്ദേഹം ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഇതൊരു കൊലപാതകമാണെന്നും അദ്ദേഹം പറഞ്ഞു.
നാനാ പടോലെയുടെ വാക്കുകള്‍: ‘തീര്‍ച്ചയായും ഇതൊരു ആത്മഹത്യയായാണ് അവതരിപ്പിക്കപ്പെടുന്നത്. യുപിയില്‍ ഒരുപാട് പുരോഹിതരും പൂജാരിമാരും കൊല്ലപ്പെടുന്നുണ്ട്. ബി ജെ പിയ്ക്കെതിരെ സംസാരിക്കുന്ന പുരോഹിതര്‍ ഇങ്ങനെയാണ് മരണപ്പെടുന്നത്.’
യുപിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവില്‍ മഹന്ത് നരേന്ദ്രഗിരിയുടെ മരണത്തില്‍ അടുത്ത ശിഷ്യനും അനുയായിയുമായ ആനന്ദ് ഗിരിയെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.