ഏഴാം റീമേക്കുമായി ദൃശ്യം; ഇത്തവണ ഇന്തോനേഷ്യൻ ഭാഷയിലേക്ക്

single-img
16 September 2021

2013 ൽ പ്രദര്‍ശനത്തിന് വന്ന ജിത്തു ജോസഫിൻ്റെ ദൃശ്യം ഇപ്പോള്‍ എഴ് വർഷത്തിനു ശേഷം ഏഴാമത്തെ റീമേക്കിന് ഒരുങ്ങുന്നു . ഇക്കുറി ഇന്തോനേഷ്യൻ ഭാഷയിലേക്കാണ് ദ്യശ്യം റീമേക്ക് ചെയ്യുന്നത്. നേരത്തെ സിംഹള, ചൈനീസ് ഭാഷകളിലേക്കും മറ്റു ഇന്ത്യൻ ഭാഷകളിലും റീമേക്ക് ചെയ്തിരുന്നു.

മോഹന്‍ലാലിന്റെ ആശിർവാദ് സിനിമാസാണ് പുതിയ റീമേക്കുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവിട്ടത്. മുന്‍ റീമേക്ക് കളില്‍ തെലുങ്കിലും ഹിന്ദിയിലും പേര് ദൃശ്യം എന്ന് തന്നെയായിരുന്നു. പക്ഷെ തമിഴിൽ പാപനാശമെന്ന് പേരിട്ടപ്പോൾ കന്നടയിൽ ദൃശ്യ എന്നായിരുന്നു പേര്. അതേസമയം, ഷിപ്പ് വിത്തൗട്ട് എ ഷെപേർഡ് എന്ന വലിയ പേരാണ് ചൈനീസ് ഭാഷയിലെ റീമേക്കിന്. ധർമ്മയുദ്ധയ എന്നായിരുന്നു സിംഹള ഭാഷയിലിറങ്ങിയ ദൃശ്യത്തിൻ്റെ പേര്.