കുറിയെടത്ത് താത്രിയുടെ സ്മാർത്തവിചാരവുമായി അനുമോളുടെ സംസ്‌കൃത ചിത്രം ‘തയാ’ ഒരുങ്ങുന്നു

single-img
9 September 2021

ജി പ്രഭ സംവിധാനം ചെയ്യുന്ന സംസ്‌കൃത ചിത്രം ‘തയാ’ പ്രദർശനത്തിന് ഒരുങ്ങുന്നു. കേരളത്തിന്റെ ചരിത്ര താളുകളില്‍ ഇടം നേടിയ കുറിയെടത്ത് താത്രിയുടെ സ്മാർത്തവിചാരമാണ് ചിത്രത്തിന്റെ പ്രമേയം. കാലം ഇത്രയേറെ പുരോഗമിച്ചിട്ടും സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ അവസാനിച്ചിട്ടില്ലെന്നതാണ് ഈ സിനിമ ചർച്ച ചെയ്യുന്നത്.

അനുമോളും നെടുമുടി വേണുവും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മാണം. മാർഗി രേവതി, ഉത്തര, കഥകളി കലാകാരൻ പള്ളിപ്പുറം സുനിൽ, ബാബു നമ്പൂതിരി, നന്ദകിഷോർ, ആനി ജോയൽ, ആദിദേവ്, ദിനേശ് പണിക്കർ എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ. ഈ വർഷം ഫെബ്രുവരി മാർച്ച് മാസങ്ങളിലായി 22 ദിവസങ്ങൾകൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.