ശ്രീകുമാര്‍ മേനോന്‍ ചിത്രത്തിലൂടെ മോഹന്‍ലാല്‍ വീണ്ടും ബോളിവുഡിലേക്ക്; അവസാനിക്കുന്നത് ഒന്‍പത് വര്‍ഷത്തെ ഇടവേള

single-img
29 August 2021

മലയാളത്തില്‍ ഒടിയന്‍ എന്ന സിനിമ ഒരുക്കിയ സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മോഹന്‍ലാല്‍ വീണ്ടും ബോളിവുഡിലേക്ക്. ഇതോടെ അവസാനിക്കുന്നത് ഒന്‍പത് വര്‍ഷത്തെ ഇടവേളയാണ്. പുതിയ സിനിമയുടെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല.

മഹാരാഷ്ട്രയിലെ കൊങ്കണ്‍ റെയില്‍വേയുടെ പശ്ചാത്തലത്തിലുള്ള ഈ സിനിമയ്ക്ക് നേരത്തെ ‘മിഷന്‍ കൊങ്കണ്‍’ എന്നായിരുന്നു പേരിട്ടത്. അത് പിന്നീട് മാറ്റുകയായിരുന്നു.രാജ്യത്തെ കപ്പല്‍ നിര്‍മാണശാലകളിലും തുറമുഖങ്ങളിലും പണിയെടുക്കുന്ന ഖലാസികളുടെ കഥ പറയുന്ന ചിത്രം കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ശ്രീകുമാര്‍ മേനോന്‍ പ്രഖ്യാപിച്ചത്.

പ്രശസ്ത മലയാള നോവലിസ്റ്റ് ടി ഡി രാമകൃഷ്ണനാണ് ഈ ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ഇംഗ്ലീഷ് സിനിമാ മേഖലയിലെ സാങ്കേതികപ്രവര്‍ത്തകരും സിനിമയുടെ അണിയറയിലുണ്ടാകും. ചിത്രീകരണം സെപ്റ്റംബര്‍ പകുതിയോടുകൂടി ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.