നടി യാഷികാ ആനന്ദിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്

single-img
25 July 2021

പ്രശസ്ത തമിഴ് സിനിമാ താരമായ യാഷിക ആനന്ദിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. ഇന്ന് പുലർച്ചെ മഹാബലിപുരം ഈസ്റ്റ് കോസ്റ്റ് റോഡില്‍ സംഭവിച്ച അപകടത്തില്‍ സുഹൃത്തുക്കളിൽ ഒരാൾ മരിച്ചു. അപകട സമയം യാഷികയും മൂന്ന് സുഹൃത്തുക്കളുമാണ് കാറിൽ ഉണ്ടായിരുന്നത്.

ഇവര്‍ സഞ്ചരിച്ചിരുന കാർ മഹാബലിപുരത്തെത്തിയപ്പോൾ നിയന്ത്രണം വിടുകയും റോഡിലെ മീഡിയനിൽ ഇടിക്കുകയുമായിരുന്നു. അപകടം അടന്ന പിന്നാലെ നാല് പേരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.

യുഎസില്‍ എഞ്ചിനീയറായി ജോലി നോക്കുന്ന ഹൈദരാബാദ് സ്വദേശി വള്ളിചെട്ടി ഭവാനിയാണ് മരിച്ചത്. ഭവാനി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പോലീസ് അറിയിച്ചു. നിലവില്‍ യാഷിക തീവ്രപരിചണ വിഭാഗത്തിൽ ചികിത്സയിലാണ്.

തമിഴിലെ ത്രില്ലര്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ യാഷിക കമൽ ഹാസൻ അവതാരകനായി എത്തിയ ജനപ്രിയ റിയാലിറ്റി ഷോയായ ബിബ് ബോസ് രണ്ടാം സീസണിലും പങ്കെടുത്തിരുന്നു.