ദേശീയ സുരക്ഷാ നിയമപ്രകാരം ആരെയും അറസ്റ്റ് ചെയ്യാം; പോലീസിന് അധികാരം നൽകി ഡല്‍ഹി ലഫ്. ഗവർണർ

single-img
24 July 2021

ദേശീയ സുരക്ഷാ നിയമപ്രകാരം മുൻകൂട്ടി അറിയിക്കാതെ ആരെയും അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പോലീസിന് അധികാരം നല്‍കി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാള്‍. ഒക്ടോബര്‍ 18 വരെ പോലീസിന് ഈ അധികാരം നൽകിക്കൊണ്ട് ഗവർണർ അനിൽ ബൈജാൾ പുറത്തിറക്കിയ വിജ്ഞാപനം19 മുതൽ നിലവിൽ വന്നു.

പ്രസ്തുത നിയമ പ്രകാരം രാജ്യ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് കണ്ടെത്തുന്ന ആരെയും അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിയും. സംഭവം വിവാദമായപ്പോൾ സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ പ്രധാന ആഘോഷങ്ങൾക്ക് മുന്നോടിയായി പതിവായി പുറപ്പെടുവിക്കുന്ന ഉത്തരവാണിതെന്നാണ് ഡൽഹി പോലീസ് പ്രതികരിച്ചത്. കേന്ദ്രസർക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് തലസ്ഥാനമായ ഡല്‍ഹിയിലും അതിര്‍ത്തി പ്രദേശത്തുംകർഷക സംഘടനകൾ പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനിടെയാണ് ലഫ്റ്റനന്റ് ഗവര്‍ണറുടെ പുതിയ നിര്‍ദേശമെന്നതും ശ്രദ്ധേയമാണ്.