വളര്‍ത്തുനായയെ ചൂണ്ട കൊരുത്ത് അടിച്ചുകൊന്ന സംഭവം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

single-img
1 July 2021

തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്ത് വളര്‍ത്തുനായയെ ചൂണ്ടയിൽ കൊരുക്കുകയും അടിച്ചുകൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. നേരത്തെ സംഭവത്തില്‍ പ്രായപൂര്‍ത്തി ആകാത്ത രണ്ടു പേര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഹൈക്കോടതി എടുത്ത കേസ് വെള്ളിയാഴ്ച പരിഗണിക്കും.

പ്രദേശ വാസിയായ ക്രിസ്തുരാജ് എന്നയാളുടെ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ബ്രൂണോ എന്ന നായയെയാണ് വള്ളത്തിന്റെ അടിയില്‍ വിശ്രമിക്കവേ നാട്ടുകാരായ 3 പേര്‍ ചേര്‍ന്നു ക്രൂരമായി തല്ലി കൊന്നത്. അതിന് ശേഷം ജഡം കടലില്‍ എറിയുകയായിരുന്നു. സംഭവത്തിൽ ഉടമ ക്രിസ്തുരാജ് വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.