കൊടകര കുഴൽപ്പണം: ആറ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

single-img
30 June 2021

സംസ്ഥാനത്തെ ബിജെപി നേതാക്കൾ ഉൾപ്പെട്ടതായി ആരോപണം ഉയർന്ന തൃശൂർ ജില്ലയിലെ കൊടകര കുഴപ്പണ കേസിൽ പ്രതികളായ ആറ് പേരുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് മുഹമ്മദ് അലി, സുജീഷ്, ദീപക്, ഷുക്കൂർ, അബ്ദുൾ റഹീം,ദീപ്തി എന്നിവരുടെ ജാമ്യാപേക്ഷയാണ് ജില്ല കോടതി തള്ളിയത്.

കേസിൽ രണ്ടു കോടിയോളം രൂപ ഇനിയും കണ്ടെത്താനുമുണ്ട്. നിലവിൽ കോടതിയുടെ പരിഗണനയിൽ ഉള്ള പിടിച്ചെടുത്ത പണം വിട്ടു കിട്ടണമെന്ന ഹർജിയിൽ പണത്തിൻ്റെ സ്രോതസ്സ് വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്ന് ധർമരാജൻ ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടു. ഈ ഹർജി കോടതി ജൂലൈ 20ന് പരിഗണിക്കും