ഉമ്മന്‍ ചാണ്ടി ഇന്ന് രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും
ഉമ്മന്‍ചാണ്ടി ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. കേരളത്തില്‍ ഹൈക്കമാന്‍ഡ് എടുത്ത തീരുമാനങ്ങളില്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അതൃപ്തി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച.
നേരത്തെ രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയ രാഹുല്‍ ഉമ്മന്‍ചാണ്ടിയോട് ദില്ലിക്ക് എത്താനായി ആവശ്യപ്പെടുകയായിരുന്നു. ഗ്രൂപ്പിന് അതീതമായി എടുത്ത തീരുമാനങ്ങളില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കാത്തതിലെ അതൃപ്തി ഉമ്മന്‍ചാണ്ടി രാഹുലിനെ അറിയിക്കും. കെപിസിസി പുനസംഘടനയിലടക്കം നേതാക്കന്മാര് തഴയപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടേക്കും.
പാര്‍ട്ടിയില്‍ ഐക്യം ഉണ്ടാകണമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന് കാണാനെത്തിയപ്പോള്‍ രാഹുല്‍ ഗാന്ധി നിര്‍ദ്ദേശം നല്‍കിയിരുന്നു . അതേസമയം രമേശ് ചെന്നിത്തല കേന്ദ്രനേതൃത്വത്തിലേക്ക് എത്തുന്ന സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തില്‍ വൈകാതെ പുനരാലോചന ഉണ്ടാകും.