രാജീവ് ഗാന്ധി വധക്കേസ്; പ്രതികൾക്ക് ദീര്‍ഘകാല പരോൾ നൽകാനുള്ള നീക്കവുമായി തമിഴ്നാട് സര്‍ക്കാര്‍

single-img
17 June 2021

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന പ്രതികൾക്ക് ദീർഘകാല പരോൾ നൽകാനുള്ള ശ്രമവുമായി പുതുതായി അധികാരമേറ്റ ഡിഎംകെ ഡിഎംകെ സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് നിയമവിദഗ്ധരുമായി സര്‍ക്കാര്‍ ചർച്ചകൾ നടത്തി. കേസിലെ പ്രതികളുടെ മോചനത്തിന് സർക്കാർ നേരത്തെ ശുപാർശ ചെയ്തിരുന്നു എങ്കിലും ഇതുവരേയും ഗവർണർ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.

ഈ സാഹചര്യത്തിലാണ് തമിഴ്നാട് സർക്കാരിന്റെ പുതിയ നീക്കം എന്നത് ശ്രദ്ധേയമാണ് . രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ എത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെടും എന്നാണ് വിവരം. തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ശുപാർശയിൽ ഗവര്‍ണറുടെ തീരുമാനം വൈകുന്നത് മനുഷ്യത്വമില്ലായ്മയാണെന്ന് സ്റ്റാലിൻ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പ്രതികൾ അനുഭവിക്കുന്നത് സമാനതകളില്ലാത്ത വേദനയും ദുരിതവുമാണ്. അടിയന്തരമായി 7 പ്രതികളെയും മോചിപ്പിക്കണം. അതാണ് തമിഴ്നാട്ടിലെ ജനങ്ങളുടെ ആഗ്രഹമെന്നും നേരത്തെ രാഷ്ട്രപതിക്ക് അയച്ച കത്തില്‍ സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നു.