കേരളത്തിലെ ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച തീരുമാനം ഇന്നറിയാം

single-img
14 June 2021

ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച തീരുമാനം ഇന്നറിയാം. വൈകിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ട് കൂടുതല്‍ വിഭാഗങ്ങള്‍ക്ക് ഇളവുകള്‍ നല്‍കുന്നതാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. അതേസമയം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പേരില്‍ പൊലീസ് വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നു എന്നാരോപിച്ച് എറണാകുളത്ത് ഇന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും.

*വാഹന ഷോറൂമുകള്‍ അറ്റകുറ്റപ്പണികള്‍ക്ക് മാത്രം തുറക്കാം. വില്‍പ്പനയും മറ്റു പ്രവര്‍ത്തനങ്ങളും പാടില്ല.
*ബാങ്കും ധനകാര്യ സ്ഥാപനങ്ങളും തിങ്കളാഴ്ചയും ബുധനാഴ്ചയും മാത്രം.
*നിര്‍മാണ മേഖലയിലുള്ള സൈറ്റ് എന്‍ജിനീയര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും തിരിച്ചറിയല്‍ *കാര്‍ഡ്/രേഖ കാട്ടി യാത്ര ചെയ്യാം.
*നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കട തുറക്കാം.
*കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളുണ്ടാകും.
*ഹോട്ടലുകളില്‍ പാഴ്‌സലും ഓണ്‍ലൈന്‍ വിതരണവുമുണ്ടാകും.

*അവശ്യ കേന്ദ്ര, സംസ്ഥാന ഓഫീസുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പറേഷന്‍, *ടെലികോം, ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ എന്നിവ പ്രവര്‍ത്തിക്കും.
*ഭക്ഷ്യോല്‍പ്പന്നങ്ങള്‍, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാല്‍, മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന *കടകളും കള്ളുഷാപ്പുകളും രാത്രി 7വരെ.
*വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, ബസ്സ്‌റ്റേഷന്‍ എന്നിവിടങ്ങളിലേക്കും തിരിച്ചും വാഹനം ഉപയോഗിക്കാം. യാത്രാ രേഖകള്‍ വേണം.
*രോഗികളുടെ കൂട്ടിരിപ്പുകാര്‍, വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ എന്നിവര്‍ക്ക് രേഖ കാണിച്ച് യാത്ര ചെയ്യാം.