മരം മുറി കേസിൽ പ്രതികൾ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ

single-img
11 June 2021

വയനാട് ജില്ലയിലെ മുട്ടിൽ മരംമുറി കേസിലെ പ്രധാന പ്രതികളായ ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. പോലീസ് തങ്ങൾക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ലെന്നാണ് മേപ്പാടി റേഞ്ച് ഓഫിസിരുടെ റിപ്പോർട്ട്‌ അടിസ്ഥാനത്തിൽ എടുത്ത കേസുകളിൽ ആണ് ജാമ്യ ഹർജി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് പട്ടയ ഭൂമിയിൽ ഉണ്ടായിരുന്ന മരങ്ങൾ മുറിച്ചു നീക്കിയത് എന്നാണ് പുറത്തുവന്ന വിവരം. അതുകൊണ്ടുതന്നെ തങ്ങൾക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ലെന്നുമാണ് ജാമ്യാപേക്ഷയിൽ പറയുന്നത്.

അതേസമയം, മുട്ടിൽ മരം മുറിയിൽ ഉദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്തിയ ഡിഎഫ്ഒ ധനേഷ് കുമാറിനെ അന്വേഷണ സംഘത്തിൽ നിന്നും മാറ്റി. മരം മുറി കേസിലെ പ്രതിയായ റോജി അഗസ്റ്റിൻ ധനേഷിനെതിരെ കോഴ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് വനംവകുപ്പിന്റെ നടപടി.