കേരളത്തില്‍ ലോക്ക്ഡൗണ്‍ മെയ് 30 വരെ നീട്ടി, ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മലപ്പുറത്ത് മാത്രം

single-img
21 May 2021

കേരളത്തില്‍ ലോക്ഡൗണ്‍ മേയ് 30 വരെ നീട്ടി. തിരുവനന്തപുരം, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നാളെ മുതല്‍ ഒഴിവാക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മലപ്പുറത്ത് പക്ഷേ ട്രിപ്പിള്‍ ലോക്ക് തുടരും.

തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ ടിപിആര്‍ 25 ശതമാനത്തിന് താഴെ വരികയും ആക്ടീവ് കേസുകള്‍ കുറയുകയും ചെയ്ത സാഹചര്യത്തിലാണ് നാളെ മുതല്‍ ട്രിപ്പില്‍ ലോക്ക് ഡൗണ്‍ ഒഴിവാക്കുന്നത്. മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറയാത്തതാണ് ആശങ്കയുയര്‍ത്തുന്നത്. കൂടുതല്‍ ശക്തമായ നടപടികള്‍ ജില്ലയില്‍ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാന ചുമതലയുള്ള എഡിജിപി മലപ്പുറത്തേക്ക് പോകുമെന്നും ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഉത്തരമേഖല ഐജിയും മലപ്പുറത്ത് ക്യാമ്പ് ചെയ്യും

കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടിപിആര്‍ 23.3 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ അത് 23.18 ആണ്. മലപ്പുറത്താണ് ഇപ്പോഴും ടിപിആര്‍ കൂടുതല്‍. മറ്റു ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞു വരികയാണ്, ആക്ടീവ് കേസുകളും എല്ലാ ജില്ലകളിലും കുറഞ്ഞു.