പുതിയ ഇടതുമുന്നണി മന്ത്രിസഭയിലെ മന്ത്രിമാരെയും അനുവദിച്ച വകുപ്പുകളും അറിയാം

single-img
19 May 2021

ആകാംക്ഷകൾക്ക് വിരാമമായി ആറൻമുള എംഎൽഎ വീണ ജോര്‍ജ്ജിനാണ് രണ്ടാം പിണറായി സര്‍ക്കാരിൽ ആരോഗ്യ വകുപ്പിന്‍റെ ചുമതല. അതേപോലെ തന്നെ കെഎൻ ബാലഗോപാലിന് ധനവകുപ്പും വ്യവസായ വകുപ്പ് പി രാജീവിനും ധാരണയായി.

നേരത്തെ കെ ടി ജലീൽ വഹിച്ചിരുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ആണ് ആര്‍ ബിന്ദുവിന് നൽകിയത്. ദേവസ്വം – പട്ടികക്ഷേമ വകുപ്പ് കെ രാധാകൃഷ്ണന്. തൊഴിൽ – വിദ്യാഭ്യാസ വകുപ്പുകളുടെ ചുമതല വി ശിവൻകുട്ടിക്കായിരിക്കും.

ഇതേവരെ പുറത്ത് വന്ന വിവരം അനുസരിച്ച്മ ന്ത്രിമാരുടെയും അനുവദിച്ച വകുപ്പുകളുടേയും വിവരം ഇങ്ങിനെയാണ്‌:

  1. എം.വി.ഗോവിന്ദൻ – തദ്ദേശസ്വയംഭരണം, എക്സൈസ്
  2. കെ.എൻ.ബാല​ഗോപാൽ – ധനം
  3. പി.രാജീവ് – വ്യവസായം, നിയമം
  4. മുഹമ്മദ് റിയാസ് – പൊതുമരാമത്ത്, ടൂറിസം
  5. വീണ ജോ‍ർജ് – ആരോ​ഗ്യം
  6. വി.ശിവൻകുട്ടി – പൊതുവിദ്യാഭ്യാസം, തൊഴിൽ
  7. വി.എൻ.വാസവൻ – സഹകരണം, രജിസ്ടേഷൻ
  8. ആ‍ർ.ബിന്ദു – ഉന്നതവിദ്യാഭ്യാസം
  9. കെ.രാധാകൃഷ്ണൻ – ദേവസ്വം, പാ‍ർലമെൻ്ററി കാര്യം
  10. വി.അബ്ദുറഹിമാൻ – ന്യൂനപക്ഷക്ഷേമം, പ്രവാസികാര്യം, സ്പോ‍ർട്സ്, യുവജനകാര്യം
  11. സജി ചെറിയാൻ – സാംസ്കാരികം, ഫിഷറീസ്
  12. റോഷി അ​ഗസ്റ്റിൻ – ജലവിഭവം
  13. കെ.കൃഷ്ണൻ കുട്ടി – വൈദ്യുതി
  14. ആൻ്റണി രാജു – ​ഗതാ​ഗതം
  15. അഹമ്മദ് ദേവ‍ർകോവിൽ – തുറമുഖം, മ്യൂസിയം, പുരാവസ്തുവകുപ്പ്
    16 ​എ.കെ.ശശീന്ദ്രൻ – വനം
  16. കെ രാജൻ – റവന്യൂ
  17. പി പ്രസാദ് – കൃഷി
  18. ജി.ആ‍ർ.അനിൽ – ഭക്ഷ്യവകുപ്പ് – പൊതുവിതരണം
  19. ചിഞ്ചു റാണി – മൃഗസംരക്ഷണം,ക്ഷീര വികസനം