കേരളം കൊവിഡ് വാക്സിനായി ആഗോള ടെണ്ടർ നടപടി ഇന്ന് ആരംഭിക്കും

single-img
17 May 2021

സംസ്ഥാനം സ്വന്തമായി കൊവിഡ് വാക്‌സിൻ വാങ്ങുന്നതിനുള്ള ആഗോള ടെണ്ടർ നടപടി ഇന്ന് തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കേരളം നിലവില്‍ മൂന്ന് കോടി ഡോസ് വാക്‌സിൻ വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്‌സിൻ നൽകാൻ ഐ സി എം ആറിന്റെ അനുമതി തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും നിലവിൽ വാക്‌സിൻ നൽകുന്നില്ല. ഇത്തരക്കാര്‍ക്ക് വാക്‌സീൻ നൽകുന്നതിൽ കുഴപ്പമില്ല എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. നമ്മുടെ രാജ്യത്തെ നാഷണൽ ടെക്‌സിക്കൽ അഡ്വൈസറി ഗ്രൂപ്പും നീതി ആയോഗും ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ വാക്‌സിൻ നൽകാൻ അനുമതി ചോദിച്ച് ഐ സി എം ആറുമായി ബന്ധപ്പെടും. ഇപ്പോഴത്തെ സാഹചര്യത്തില്‍ കൊവിഡ് കാരണം ഗർഭകാല പരിശോധന കൃത്യമായി നടക്കാത്ത സ്ഥിതിയുണ്ട്. രക്തത്തിലെ ഗ്ലൂക്കോസ് രക്തസമ്മർദ്ദം എന്നിവ വാർഡ് സമിതിയിലെ ആശവർക്കർമാരെ മുൻനിര്‍ത്തി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.