മണ്ണിടിച്ചില്‍ ഭീഷണി; ഇടുക്കി ജില്ലയില്‍ രാത്രി യാത്രയ്ക്ക് നിരോധനം

single-img
15 May 2021

ഇടുക്കി ജില്ലയില്‍ രാത്രി യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി; മലയോര മേഖലകളിലെ മണ്ണിടിച്ചില്‍ ഭീഷണി പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.

അതേസമയം, സ്വകാര്യ വ്യക്തികളുടെ പുരയിടത്തില്‍ അപകടകരമായ രീതിയില്‍ നില്‍ക്കുന്ന മരങ്ങള്‍ ഉടമസ്ഥര്‍ മുറിച്ചു മാറ്റണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഉത്തരവ്ട്രീ അനുസരിച്ചില്ലെങ്കില്‍ ട്രീ കമ്മറ്റി യോഗം ചേര്‍ന്ന് സ്വകാര്യ ഭൂമിയിലെ ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ വെട്ടിനീക്കുന്നതിന് ഉടമസ്ഥര്‍ക്ക് പഞ്ചായത്തുകള്‍ നോട്ടിസ് നല്‍കും. എന്നിട്ടും മുറിച്ചു മാറ്റാതെ അപകടം സംഭവിക്കുകയാണെങ്കില്‍ ഭൂവുടമ അതിന് ഉത്തരവാദി ആയിരിക്കുമെന്നും കളക്ടര്‍ ഉത്തരവില്‍ പറയുന്നു. ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച ഒന്‍പത് ജില്ലകളില്‍ ഇടുക്കിയും ഉള്‍പ്പെടുന്നുണ്ട്. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച മറ്റ് പ്രദേശങ്ങള്‍.

മെയ് 16ന് ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ടും, മെയ് 17, 18, 19 തിയതികളില്‍ യെല്ലോ അലേര്‍ട്ടുമാണ് ജില്ലയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.