ആടുകളത്തിൽ നായികയായി എത്തേണ്ടിയിരുന്നത് തപ്സിയല്ല, തൃഷ
13 May 2021
തമിഴിലെ സൂപ്പര്‍ താരം ധനുഷിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് ആടുകളം. നായകന് ഉള്‍പ്പെടെ ആറ് ദേശീയ പുരസ്കാരങ്ങള്‍ നേടിക്കൊടുത്ത വെട്രിമാരന് സംവിധാനം ചെയ്ത ചിത്രത്തില്‍ നായികയായി എത്തിയത് തപ്സി പന്നുവാണ്.
പക്ഷെ ഈ സിനിമയില്‍ നായികയായി എത്തേണ്ടിയിരുന്നത് ശരിക്കും തൃഷ ആയിരുന്നു.തുടക്കത്തില്‍ ഏതാനും രംഗങ്ങളില്‍ തൃഷ അഭിനയിക്കുകയും ചെയ്തിരുന്നതാണ്. ഈ സിനിമയില്‍ തൃഷയും ധനുഷും ഒരുമിച്ചഭിനയിക്കുന്ന ഏതാനും ലൊക്കേഷന്‍ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.
ആടുകളം ചിത്രീകരണം 2009-ല്‍ ആരംഭിച്ചപ്പോള്‍ ‘വിവിണ്ണൈത്താണ്ടി വരുവായാ’ സിനിമയുടെ ഷൂട്ടിംഗില്‍ പോകേണ്ടതിനാല്‍ തൃഷ ധനുഷ് ചിത്രത്തില്‍ നിന്ന് പിന്മാറി എന്നാണ് പറയപ്പെടുന്നത്.