കൊവിഡില്‍ നിന്നും രക്ഷ നേടാൻ ഒമ്പത് ദിവസത്തെ പ്രാർത്ഥനകളുമായി യുപിയിലെ ​ഗ്രാമീണർ

single-img
12 May 2021

രാജ്യമാകെ കൊവിഡിന്റെ രണ്ടാം തരം​ഗം വ്യാപിക്കവേ ഓക്സിജനും ആശുപത്രി കിടക്കകളും ലഭിക്കുക എന്നതാണ് ​ഗ്രാമപ്രദേശങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഈ സാഹചര്യത്തിൽ തങ്ങളുടെ ആചാരങ്ങളും വിശ്വാസങ്ങളും വൈറസിൽ നിന്ന് തങ്ങളെ രക്ഷിക്കുമെന്നാണ് ചില ​ഗ്രാമീണരുടെ വിശ്വാസം.

ഈ രീതിയിലുള്ള ഒരു വിശ്വാസത്തിലാണ് കിഴക്കൻ ഉത്തർപ്രദേശിലെ മഹാരജ്​ഗഞ്ച് ജില്ലയിലെ ​​ഗൗൺറിയ ​ഗ്രാമവാസികൾ. വൈറസ് ബാധയില്‍ നിന്നും രക്ഷ നേടാൻ ഒമ്പത് ദിവസത്തെ പ്രാർത്ഥനകളാണ് ഇവർ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ഈ ഗ്രാമത്തിലുള്ള സ്ത്രീകളും പുരുഷൻമാരും വെള്ളവും പൂക്കളും നിറച്ച ചെറിയ കുടവുമായി നിന്നാണ് പ്രാർത്ഥിക്കുന്നത്.

രാവിലെ സൂര്യൻ ഉദിക്കുമ്പോഴും വൈകുന്നേരം അസ്തമിക്കുമ്പോഴും ​ഗ്രാമാതിർത്തിയിലേക്ക് ഇവർ പോകും.”ഇത് ഒരിക്കലും അന്ധവിശ്വാസമല്ല, ദൈവം എല്ലാവരെയും ഏതെങ്കിലും അത്ഭുതം പ്രവർത്തിച്ച് ഈ മഹാമാരിയിൽ നിന്നും രക്ഷപ്പെടുത്തും എന്ന വിശ്വാസമാണ്. മാത്രമല്ല, മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം.” ഗ്രാമമുഖ്യനായ ഭാരതി ദേവി പറയുന്നു. ​തങ്ങളെ നേരത്തെയും ഇത്തരം മഹാമാരികളിൽ നിന്ന് തങ്ങളെ രക്ഷിച്ചത് ഇത്തരം വിശ്വാസങ്ങളായിരുന്നുവെന്നും ഇവർ പറയുന്നു.