യാത്രാ പാസിനായി ഒറ്റ രാത്രി കൊണ്ട് ലഭിച്ചത് 40,000ത്തിലധികം അപേക്ഷകള്‍; അപേക്ഷിക്കുന്ന എല്ലാവർക്കും പാസ് നൽകാനാകില്ലെന്ന് ഡിജിപി

single-img
9 May 2021

സംസ്ഥാനത്ത് പൊലീസ് വിതരണം ചെയ്യുന്ന യാത്രാ പാസിനായി അനുഭവപ്പെടുന്നത് വന്‍ തിരക്ക്. കഴിഞ്ഞ ദിവസം ഒറ്റ രാത്രി കൊണ്ട് 40,000ത്തിലധികം ആളുകളാണ് പാസിനായി അപേക്ഷിച്ചത്. ഈ അപേക്ഷകരില്‍ കൂടുതലും അനാവശ്യയാത്രക്കാരാണെന്നും ഒഴിവാക്കാനാവാത്ത യാത്രയ്ക്ക് മാത്രമെ പാസുള്ളുവെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി രാത്രി എഴു മണിയോടെയാണ് പാസിന് അപേക്ഷിക്കാനുള്ള പൊലീസ് വെബ്സെെറ്റ് പ്രവർത്തനം ആരംഭിച്ചിരുന്നത്. കൂട്ടമായി അപേക്ഷകർ എത്തിയതോടെ സെെറ്റ് പലപ്പോഴും തകരാറിലായി. ആദ്യ പതിനഞ്ച് മണിക്കൂറിനുളളിൽ തെണ്ണൂറ്റിഅയ്യായിരം അപേക്ഷകളായിരുന്നു എത്തിയത്. അതുകൊണ്ടുതന്നെ അപേക്ഷിക്കുന്ന എല്ലാവർക്കും പാസ് നൽകാനാകില്ലെന്നും തിങ്കളാഴ്ച മുതൽ കൂടുതൽ പൊലീസിനെ വിന്യസിക്കുമെന്നും ഡി ജി പി ലോക്നാഥ് ബെഹ്റ പറഞ്ഞു.

പോലീസിന്റെ സൈറ്റില്‍ അപേക്ഷിക്കുന്ന ഓരോരുത്തരുടെയും വിവരങ്ങള്‍ അതത് ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് പരിശോധിച്ചാണ് അന്തിമമായി പാസ് നല്‍കുന്നത്. അപേക്ഷകര്‍ക്ക് അപേക്ഷയുടെ സ്റ്റാറ്റസ് വെബ്‌സൈറ്റില്‍ നിന്നും മൊബൈല്‍ നമ്പര്‍, ജനന തീയതി എന്നിവ നല്‍കി പരിശോധിക്കാം.